കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

പാലക്കാട് ജില്ലയിൽ 2010നും 2023നും ഇടയിൽ 28 കുട്ടികളുടെ സംശയാസ്പദമായ മരണങ്ങൾ സംബന്ധിച്ച്‌ ഹൈക്കോടതി ക്രൈംബ്രാഞ്ചിൽ നിന്ന് റിപ്പോർട്ട് തേടി.കെ. സലില് ലാല് അഹമ്മദ്, ‘വാളയാർ നീതി സമര സമിതി’യിലെ മറ്റ് നാല് അംഗങ്ങള് എന്നിവര് സമർപ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെന് സെൻ, ജസ്റ്റിസ് വി .എം ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നല്കിയത്.2025ല് സമര്പ്പിച്ച പൊതുതാല്പര്യ ഹരജിയിൽ, ആരോപണവിധേയമായ മരണങ്ങളെക്കുറിച്ച്‌ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ഫോറന്സിക് സയൻസിലും കൊലപാതക അന്വേഷണത്തിലും വൈദഗ്ധ്യമുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *