കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടില്‍ സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നു.ഇക്കാര്യത്തില്‍ മറുപടി നല്‍കാൻ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടി. ഈ മാസം 17നകം മറുപടി നല്‍കാമെന്നാണ് സിംഗിള്‍ ബെഞ്ചിനെ അറിയിച്ചത്. കശുവവണ്ടി ഇറക്കുമതി അഴിമതിയില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ പൊതുപ്രവർത്തകനായ മനോജ് കടകമ്ബള്ളി സമർപ്പിച്ച ഹർജിയെത്തിയത്. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഇല്ലെന്നുമാണ് സർക്കാർ നിലപാട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി അടുത്തയിടെ ചോദിച്ചിരുന്നു.
കശുവണ്ടി വികസന കോര്‍പറേഷൻ അഴിമതി: മറുപടി നല്‍കാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സര്‍ക്കാര്‍
