‘സ്പാർക്” പോർട്ടലിലെ ഡാറ്റ എങ്ങനെ കിട്ടിയെന്ന് കേരള ഐ.ടി മിഷൻ ഓഫീസർ ഇന്ന് ഹാജരായി വിശദീകരിക്കണമെന്ന് ഹൈക്കോടതി.സർക്കാരിനായി സന്ദേശമയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനു കഴിയുമോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ ഭരണത്തലവനാണെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്കി.സേവന, വേതന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാർക് പോർട്ടലിലെ ഡാറ്റയുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനില്‍കുമാർ എന്നിവർ നല്കിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കുന്നത്.ശമ്പള-സർവീസ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച് അറിയിപ്പിനായി ഡാറ്റ ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണ്ടെന്ന് സർക്കാർ വാദിച്ചു. എന്നാല്‍ ജഡ്ജിമാർക്കും സന്ദേശം വന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. തരംതിരിവില്ലാതെ സന്ദേശം അയച്ചെന്നായിരുന്നു മറുപടി. ഐ.ടി മിഷൻ സർക്കാരിന്റെ ഇ-ഗവേണൻസ് നടപ്പാക്കുന്ന നോഡല്‍ ഏജൻസിയാണെന്നും ഡാറ്റ പുറത്തു പോയിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഇന്നും വാദം തുടരും.
സ്പാര്‍ക്കിലെ ഡാറ്റ ചോര്‍ച്ച : ഐ.ടി മിഷൻ ഉദ്യോഗസ്ഥൻ ഇന്ന് വിശദീകര ണം നൽകണം
