ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍.ഹൈക്കോടതിയിലാണ് എസ്‌ഐടി അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്‌ഐടി തന്ത്രിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും അപ്പീലില്‍ പറയുന്നു. രണ്ട് കേസുകളിലെയും ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. തന്ത്രിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വിചാരണക്കോടതി പരാമർശങ്ങള്‍ പൂർണമായും നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് തന്ത്രി രാജീവര് കണ്ഠരര് നടത്തിയത്. ശബരിമല യുവതീപ്രവേശനത്തെ എതിർത്തതില്‍ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയില്‍ വാദിച്ചത്. ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതില്‍ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
