23കാരന്റെ പേരില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണില്‍ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയല്‍ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയല്‍ ചെയ്തു.തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് കേസിന്റെ തുടർനടപടികള്‍ റദ്ദാക്കിയത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തു.
പോക്സോ കേസ് ഒഴിവാക്കി കേരള ഹൈക്കോടതി; അതിജീവിതയെ വിവാഹം കഴിച്ചതും സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ച് വിധി
