റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കുന്നതില്‍ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ഭേദഗതി നിയമത്തിന് അനുമതി നല്‍കുന്നതിനായി മന്ത്രിസഭാ യോഗം ചേരാൻ കഴിയുമോ എന്ന കാര്യത്തില്‍ കോടതി മുൻപ് വ്യക്തത തേടിയിരുന്നു. നിയമം അടിയന്തരമായി പാസാക്കേണ്ട സാഹചര്യം പരിഗണിച്ചായിരുന്നു ഈ ചോദ്യം ഉയർന്നത്.റാഗിങ് നിരോധന നിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നേടാനായിരുന്നില്ല. ഇതിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. സമഗ്ര റാഗിങ് നിരോധന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സർവീസ് അതോറിറ്റി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് ജൂണ്‍ 10ന് വീണ്ടും പരിഗണിക്കും.
റാഗിങ് നിരോധന നിയമ ഭേദഗതി: നിര്‍ണായക നീക്കത്തിന് പച്ചക്കൊടി, മന്ത്രിസഭാ അംഗീകാരം നല്‍കുന്നതില്‍ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
