നവകേരള സര്‍വേ തട‌യണമെന്ന ഹര്‍ജിയില്‍ എം.വി. ഗോവിന്ദനെ കക്ഷിയാക്കും

സർക്കാർ നടത്തുന്ന നവകേരള സർവേ തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കക്ഷിയാക്കും. ഇതിനുള്ള അപേക്ഷ നൽകാൻ സമയം തേടിയതിനെത്തുടര്ന്ന് ഹൈക്കോടതി വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന് മാറ്റി.ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം.ശ്യാംകുമാര് എന്നിവരുൾപ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹർജി പരിഗണിക്കുക. 20 കോടി രൂപ ചെലവിട്ട് പാര്ട്ടി കേഡറുകളെയടക്കം നിയോഗിച്ച്‌ നടത്തിവുരന്ന സര്വേ നിയമവിരുദ്ധമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് ഫയല് ചെയ്ത ഹര്ജിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *