കൊച്ചി: വിഴിഞ്ഞം പുറംകടലിൽ എംഎസ്സി എൽസ-3 കപ്പൽ അപകടപ്പെട്ടതിനെത്തുടർന്ന് സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയിൽ ഭാഗികമായി തുക കെട്ടിവെച്ചതോടെ കപ്പൽ ഹൈക്കോടതി വിട്ടയച്ചു.എംഎസ്സി അക്വിറ്റേറ്റ-2 എണ്ണ കപ്പൽ വിട്ടയയ്ക്കാൻ കരുതൽ തുകയായി 1227.62 കോടി രൂപ കോടതിയിൽ നിക്ഷേപിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് പി.ജി അജിത് കുമാറിന്റെ ഉത്തരവ്.കപ്പൽ അപകടത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക ആഘാതങ്ങൾക്കും മറ്റ് നഷ്ടങ്ങൾക്കുമായി ഏകദേശം 9500 കോടി രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്ത് എത്തിയ എംഎസ്സി അക്വിറ്റേറ്റ-2 കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി അന്ന് ഉത്തരവിട്ടത്. തുടർന്ന് തുക സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും, കപ്പൽ വിട്ടുകിട്ടുന്നതിനായി കമ്പനി ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ തയ്യാറാവുകയായിരുന്നു.തുക കോടതിയിൽ ലഭ്യമായതോടെ കപ്പലിന് യാത്ര തുടരാൻ അനുമതി നൽകി. അന്താരാഷ്ട്ര കപ്പൽ കമ്പനിയായ എംഎസ്സിയുടെ മറ്റൊരു കപ്പലായ എൽസ-3 തകർന്നതിനെ തുടർന്നുണ്ടായ ഭീമമായ നഷ്ടം ഈടാക്കുന്നതിൽ സർക്കാരിന്റെ ഉറച്ച നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
1227 കോടി രൂപ കെട്ടിവെച്ചു; പിടിച്ചുവെച്ച എംഎസ്സി കപ്പൽ വിട്ടയച്ച് ഹൈക്കോടതി
