ആയവന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കോടതി ഉത്തരവ് ലംഘിച്ചതിന് ആയവന പഞ്ചായത്ത് സെക്രട്ടറി നോര്‍ത്ത് മാറാടി ചൊള്ളക്കാട്ട് സി.വി പൗലോസിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി. പഞ്ചായത്ത് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആയവന സ്വദേശി കടംകുളം പോള്‍സണ്‍ കെ. പീറ്ററിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള സ്ഥലം സി.വി പൗലോസിന്റെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണത്തോടെ അന്യായമായി കൈയേറി തടികള്‍ വെട്ടിക്കൊണ്ടു പോവുകയും കരിങ്കല്‍ കടത്തുകയും, വസ്തുവിന്റെ ഭൂരേഖ മാറ്റുകയും റോഡുകള്‍ വെട്ടുകയും ചെയ്തുവെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതി. കോടതി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ അനുവദിച്ച സ്ഥലങ്ങളില്‍ കോടതി ഉത്തരവ് ലംഘിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *