എറണാകുളം: പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി കെ ഗോവിന്ദന് നല്കിയ ഹരജിയില്‍ സംസ്ഥാന പോലിസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ്. വോട്ടിങ് ദിവസം അപായപെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ടി കെ ഗോവിന്ദന്റെ വാദം. എല്ലാ സ്ഥാനാര്‍ഥികളും പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാല്‍ എന്ത് ചെയ്യുമെന്ന് കോടതി ചോദ്യമുന്നയിച്ചു.സാഹചര്യം വ്യത്യസ്ഥമെന്നും കഴിഞ്ഞ 60 വര്‍ഷമായി സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് താന്‍ നിലവില്‍ സ്വാതന്ത്രനായാണ് മല്‍സരിക്കുന്നത്. ഭീഷണിപ്പെടുത്താന്‍ ശ്രമം ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെന്നും പോലിസ് സംരക്ഷണം വേണമെന്നും ടി.കെ ഗോവിന്ദന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ല പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലിസ് ഇന്ന് കോടതിയെ അറിയിച്ചു.പോലിസ് സംരക്ഷണ ഹരജിയില്‍ ഡി.ജിപിയുടെ മറുപടി ലഭിച്ച ശേഷം ഹരജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. വ്യാജ വോട്ട് ആക്ഷേപം ഉയര്‍ത്തി ടികെ ഗോവിന്ദന് നല്കിയ ഹരജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നോട്ടീസ് അയച്ചു. ആബ്സന്റ് – ഡെത്ത് – ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിങ് ഓഫിസര്‍മാര്‍ക്ക് നല്‍കാനും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ടികെ ഗോവിന്ദന്റെ ഈ ഹരജി. ഇടതു കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും ടികെ ഗോവിന്ദന് ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. അടുത്തിടെ സി പി എം വിട്ട ആളാണ് ടി കെ ഗോവിന്ദന്.
Related Posts
അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു; അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അജിത് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ച് ഇളയരാജ
- law-point
- September 6, 2025
- 0
നടൻ അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി സിനിമക്കെതിരെ പരാതിയുമായി കോടതി […]
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കളക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാൻ നിര്‍ദേശം
- law-point
- October 14, 2025
- 0
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. […]
മുലയൂട്ടുന്ന കുഞ്ഞിന്റെ സംരക്ഷണം അമ്മയ്ക്കെന്ന് ബോംബെ ഹൈക്കോടതി
- law-point
- March 12, 2026
- 0
മുംബൈ: മുലയൂട്ടുന്ന കുഞ്ഞിന്റെ സംരക്ഷണം അമ്മയുടെ കൈകളിലായിരിക്കണമെന്ന് ബോംബൈ ഹൈക്കോടതി. കുഞ്ഞിനെ അമ്മയ്ക്ക് […]
