ക്രിസ്തുമതത്തിലേക്ക് പരിപവര്‍ത്തനം ചെയ്തിട്ടും പട്ടികജാതിക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. നവംബര്‍ 21നാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിലവിലില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഈ നിര്‍ദേശം. മുമ്പ് നല്കിയ ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് നിലവിലുണ്ടെങ്കില്‍ പോലും മതം മാറുമ്പോള്‍ അത് അസാധുവാകുമെന്നും ഉത്തരവില്‍ പറയുന്നു.
ക്രിസ്തുമതം സ്വീകരിച്ചിട്ടും പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി
