കൊച്ചി: നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. വെടിക്കെട്ടിന് ആർഡിഒ അനുമതി നിഷേധിച്ചതിനെ തുടർന്ന് വല്ലങ്ങി ദേശം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെസോ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആർഡിഒ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. നെന്മാറ ദേശത്തിന് പെസോയുടെ അനുമതി ലഭിച്ചിരുന്നു. വല്ലങ്ങി ദേശത്തിന് കൂടി അനുമതി ലഭിച്ചതോടെ ഉത്സവ പ്രേമികൾ ആവേശത്തിലാണ്.