സെൻസര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ഇന്ന് കാണും

Oplus_16908288

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ഇന്ന് കാണും. വൈകിട്ട് ഏഴ് മണിക്ക് കാക്കനാട് പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജസ്റ്റിസ് വിജി അരുണ്‍ സിനിമ കാണുക.സിനിമയില്‍ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങള്‍ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്.ഹർജിക്കാരും ഹർജിയെ എതിർക്കുന്നവരും അഭിഭാഷകരും സിനിമ കാണും. ഇതിനായി ആവശ്യമായ സൗകര്യമൊരുക്കുമെന്ന് നിർമ്മാതാക്കള്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിരവധി സീനുകളും ഡയലോഗുകളും കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡിന്റെ കടുംവെട്ടിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചിരുന്നു. സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതില്‍ തീരുമാനമെടുക്കുന്നതിനായാണ് ഹൈക്കോടതി സിനിമ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *