കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ പരിമൾ സാബുവിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും കേരള ഹൈക്കോടതി വധ ശിക്ഷ റദ്ദാക്കുകയായിരുന്നു.മതിയായ തെളിവുകൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. 2018 മാർച്ച് 18ന് രാത്രിയാണ് കൊലപാതകം നടന്നത്. ഹൈക്കോടതിയുടെ വിധിയിൽ അപാകതയുണ്ടെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നത്.
പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ
