സ്വകാര്യത ലംഘനം: ഗൂഗിളിന് വൻതുക പി‍ഴയിട്ട് കോടതി

Oplus_16908288

സ്വകാര്യത ലംഘനത്തില്‍ ഗൂഗിളിന് 425 മില്യണ്‍ ഡോളർ പിഴയിട്ട് കോടതി. ട്രാക്കിങ് ഫീച്ചർ ഓഫാക്കിയിട്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ച്‌ സ്വകാര്യത ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിന് ഫെഡറല്‍ ജൂറി ഉത്തരവിട്ടത്.’വെബ് ആൻഡ് ആപ്പ് ആക്ടിവിറ്റി’ ക്രമീകരണവുമായി ബന്ധപ്പെട്ട സ്വകാര്യത സുരക്ഷ ഉണ്ടായിരുന്നിട്ടും എട്ട് വർഷമായി ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിച്ചുവെന്ന് ആരോപിച്ച്‌ 2020 ജൂലൈയില്‍ ഫയല്‍ ചെയ്ത ക്ലാസ്-ആക്ഷൻ കേസിനെ ആസ്പദമാക്കിയാണ് സാൻ ഫ്രാൻസിസ്കോ കോടതി ബുധനാഴ്ച വിധി പറഞ്ഞത്.31 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിക്കാർ ആവശ്യപ്പെട്ടത്. മൂന്ന് സ്വകാര്യതാ അവകാശവാദങ്ങളില്‍ രണ്ടെണ്ണത്തിലും ഗൂഗി‍ളിന് ഉത്തരവാദിത്തമുണ്ടെന്ന് ജൂറി കോടതികള്‍ കണ്ടെത്തി. എന്നാല്‍ കമ്ബനി ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടില്ലെന്നും അതിനാല്‍ ശിക്ഷാ നടപടികളില്‍നിന്ന് കമ്ബനിയെ ഒഴിവാക്കിയെന്നും കോടതി പറഞ്ഞു.ചില ഗൂഗിള്‍ അനലിറ്റിക്സ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഊബർ, വെൻമോ, മെറ്റയുടെ ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളുമായുള്ള ബന്ധത്തിലൂടെ സെറ്റിങ്സ് ഓഫാക്കിയിട്ടും ഗൂഗിള്‍ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത് തുടർന്നുവെന്ന് അവകാശപ്പെട്ടു. എന്നാല്‍ ശേഖരിച്ച ഡാറ്റ ‘വ്യക്തിപരമല്ലാത്തതും, വ്യാജനാമമുള്ളതും, സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ ഇടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതാണെന്നും’ വ്യക്തിഗത അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഗൂഗി‍ള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *