നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.ജസ്റ്റിസ് മോഹനൻ കമ്മീഷനെ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് മോഹനൻ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷനെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍
