ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന്’ ഹൈക്കോടതി; സൂരജ് ലാമയെ കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം

കൊച്ചി: ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന് ഹൈക്കോടതി. മഹാത്മാഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനെ എന്നും കോടതി പരാമർശിച്ചു. ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായതിൽ മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ പരാമർശം.സൂരജ് ലാമയുടെ കാര്യത്തിൽ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുവൈത്തിൽ നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് മകൻ കോടതിയെ സമീപിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ റിപ്പോർട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. സൂരജ് ലാമയെ കുവൈത്തിൽ നിന്ന് കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *