കൊച്ചി : കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി വിധി. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ അല്ല, പകരം ‘മാതാപിതാക്കൾ’; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി
