വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസില്‍ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് മുൻകൂർ ജാമ്യം നല്‍കിയത്.കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇതിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖർ കുമാർ പറഞ്ഞിരുന്നത്.
കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുൻകൂര്‍ ജാമ്യം
