ഇലക്ട്രിക് സ്കൂട്ടർ തകരാർ; കമ്പനി ഉപഭോക്താവിന് ഒന്നരലക്ഷത്തിലേറെ രൂപയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

best supreme court lawyers in Delhi

വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ നിരന്തരം തകരാറിലായതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ വാഹനത്തിൻ്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ബെൻലിംഗ് ഇന്ത്യ എനർജി ആൻഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഓറ എന്ന സ്കൂട്ടർ വാങ്ങിയ യൂസുഫ് ചെമ്പിരിക്ക അബ്ദുല്ല നൽകിയ പരാതിയിലാണ് നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സുപ്രധാന വിധി ഉണ്ടായത്. 1,53,500 രൂപയും ഒമ്പത് ശതമാനം പലിശയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാനാണ് കമ്മീഷൻ പ്രസിഡൻ്റ് കൃഷ്ണൻ കെ, മെമ്പർ ബീന കെ ജി എന്നിവർ ഉത്തരവിട്ടത്.സബ്സിഡി വാഗ്ദാനവും അധിക തുകയും 2022 ഏപ്രിൽ 16-നാണ് പരാതിക്കാരൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. 1,10,000 രൂപ വിലയും കേന്ദ്ര സർക്കാർ സബ്സിഡിയും വാഗ്ദാനം ചെയ്താണ് വാഹനം ബുക്ക് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ പണം മുഴുവൻ നൽകിക്കഴിഞ്ഞപ്പോൾ സർക്കാർ സബ്സിഡി നിർത്തലാക്കിയെന്ന് അറിയിച്ച് 39,000 രൂപ അധികമായി വാങ്ങുകയായിരുന്നു. പരസ്യങ്ങളിൽ കുറഞ്ഞ വില കാണിച്ച ശേഷം ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക തുക ഈടാക്കിയതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.തുടർച്ചയായ തകരാറുകളും സേവന വൈകല്യവും വാഹനം വാങ്ങി മൂന്നാഴ്ച പിന്നിടും മുൻപ് തന്നെ സ്റ്റാർട്ടിംഗ് തകരാർ പ്രകടമായി. 2022 മെയ് നാലിന് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ സ്കൂട്ടർ സ്റ്റാർട്ടായില്ല. കമ്പനി നിർദ്ദേശ പ്രകാരം റിമോട്ട് ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്തെങ്കിലും വൈകുന്നേരത്തോടെ വീണ്ടും പ്രവർത്തനരഹിതമായി.തകരാറിൻ്റെ വീഡിയോ അയച്ചുകൊടുത്തിട്ടും കൃത്യമായ മറുപടിയോ പരിഹാരമോ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. കൂടാതെ, സർവീസ് ടെക്നീഷ്യൻ പരാതിക്കാരനോട് മോശമായി പെരുമാറിയതായും പരാതിയിലുണ്ട്. നാല് വർഷത്തെ നിയമപോരാട്ടം വാഹനം വാങ്ങിയ കണ്ണൂരിലെ വെള്ളറ മോട്ടോഴ്സ്, ഗുഡ്ഗാവിലെ ബെൻലിംഗ് ഇന്ത്യ കമ്പനി എന്നിവർക്കെതിരെയാണ് യൂസുഫ് ചെമ്പിരിക്ക അബ്ദുല്ല പരാതി നൽകിയത്. കോടതി വ്യവഹാരങ്ങളിൽ മുൻപരിചയമില്ലാത്ത പരാതിക്കാരൻ തുടക്കത്തിൽ ഒറ്റയ്ക്കാണ് കേസ് നടത്തിയത്. പിന്നീട് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തപ്പോൾ അഡ്വ. പി എ മുഹമ്മദ് സിയാദിൻ്റെ നിയമസഹായം തേടി. മൂന്ന് മാസത്തോളം മാത്രം ഉപയോഗിച്ച വാഹനം പിന്നീട് ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് കമ്മീഷൻ കണ്ടെത്തി. കോടതി വിധി സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും എതിർകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായതായി കമ്മീഷൻ വിലയിരുത്തി. വാഹനം വാങ്ങിയ തുകയായ 1,53,500 രൂപ 2022 മെയ് നാല് മുതലുള്ള ഒമ്പത് ശതമാനം പലിശ സഹിതം നൽകണം. ഇതിനുപുറമെ മാനസിക വിഷമത്തിന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാനും ഉത്തരവുണ്ട്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക നൽകണമെന്നും പണം ലഭിക്കുമ്പോൾ തകരാറുള്ള സ്കൂട്ടർ കമ്പനിക്ക് തിരികെ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. സമാനമായ രീതിയിൽ ബുദ്ധിമുട്ടുന്ന മറ്റ് ഉപഭോക്താക്കൾക്കും ഈ വിധി വലിയ പ്രതീക്ഷ നൽകുന്നതാണ്. ഉപഭോക്താക്കളെ പറ്റിച്ചാൽ കളി മാറും! ഇലക്ട്രിക് സ്കൂട്ടർ കമ്പനിക്കെതിരെ കാസർകോട് സ്വദേശി നേടിയ വൻ വിജയം

Leave a Reply

Your email address will not be published. Required fields are marked *