സ്ത്രീധന അതിക്രമം സംബന്ധിച്ച പരാതികൾ ഓൺലൈനായി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സ്ത്രീധനിരോധന നിയമപ്രകാരമുള്ള പരാതികൾ ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ. വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീധന നിരോധന നിയമം നടപ്പാക്കാൻ കർശന നടപടി സ്വീകരിച്ചതായും വനിതാ ശിശുക്ഷേമ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉണ്ട്. 2021 എല്ലാ ജില്ലകളിലും വനിതാ ശിശു വികസന ഓഫീസറെ സ്ത്രീധന നിരോധന ഓഫീസറായി നിയമിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.സ്ത്രീധന നിരോധനം നിയമം കർശനമായി നടപ്പാക്കണം എന്നും, നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമ ബിരുദധാരി നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.മൂന്നാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *