തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം തട്ടിയെന്ന കേസില്‍ പ്രതികളായ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പരിഗണനക്കെടുക്കുക. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ പോലീസിന് മൊഴി നല്‍കാതെ ജീവനക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും. ജീവനക്കാര്‍ നല്‍കിയ കേസില്‍ കൃഷ്ണകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഈ മാസം 18ന് പരിഗണിക്കും.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്; വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
