നടൻ ദിലീപ് പ്രതിയായ നടി അക്രമണക്കേസില്‍ വിധി പറയുന്ന തീയതി കോടതി 20ന് തീരുമാനിച്ചേക്കും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ നടപടിക്രമങ്ങള്‍ ഇന്നലെ പൂർത്തിയാകാത്തതിനാല്‍ കേസ് 20ലേക്ക് മാറ്റി.2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വച്ച് ഒന്നാംപ്രതി പള്‍സർ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് വീഡിയോ പകർത്തിയെന്നാണ് കേസ്. ദിലീപ് എട്ടാം പ്രതിയാണ്. 2018 മാർച്ച് 8നാണ് രഹസ്യ വിചാരണ ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസ്: വിധിപ്രഖ്യാപനം 20ന് തീരുമാനിച്ചേക്കും
