കേരളത്ത നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെ. ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും.നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അതിജീവിത. കേസ് പ്രഥമ ദൃഷ്ടിയാല്‍ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയുന്നത്. കേസില്‍ ആകെ 10 പ്രതികള്‍. ബലാല്‍സംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി പള്‍സർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നല്‍കിയത്. നിയമപോരാട്ടം വിജയം കാണുമെന്ന് അതിജീവിതയുടെ അഭിഭാഷക.പള്‍സർ സുനിയ്ക്ക് പുറമെ മാർട്ടിൻ ആന്റണി, മണികണ്ഠൻ,വിജീഷ് വി പി,സലിം എന്ന വടിവാള്‍ സലീം,പ്രദീപ് എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് ഏർപ്പെട്ടവർ. എന്നാല്‍ പ്രാഥമിക തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റ വാദം.261 സാക്ഷികള്‍, പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകള്‍ ആകെ 1700 രേഖകള്‍ 142 തൊണ്ടിമുതലുകള്‍. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്റെ ആയുധം. വിചാരണ കോടതി മുതല്‍ രാഷ്ട്രപതി ഓഫിസ് വരെയെത്തിയ കേസിന്റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇനിയുള്ള മണിക്കൂറുകള്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി നാളെ; ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും
