അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കു മേൽ പിഴ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം വേഗപരിധി ലംഘിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് 1000 രൂപയുടെ ഇ-ചലാൻ ലഭിച്ചു. നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് പിഴ ചുമത്തിയത്. അടുത്തിടെ ഹൗസിംഗ് ബോർഡ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി.അതേസമയം, ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനൊപ്പം ധോണി ഐപിഎൽ 2026 ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ സീസണിൽ 14 ഇന്നിംഗ്സുകളിൽ 196 റൺസ് നേടിയ താരം ഈ തവണയും ഫിനിഷറുടെ ചുമതല നിർവഹിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. “അൺക്യാപ്ഡ്” താരമായി 4 കോടി രൂപയ്ക്ക് നിലനിർത്തിയ ധോണി, രിതുരാജ് ഗായ്ക്വാദ് അടക്കമുള്ള ടീമിനൊപ്പം തീവ്രപരിശീലനത്തിലാണ് ധോണി . മാർച്ച് അവസാനം ആരംഭിക്കാനിരിക്കുന്ന സീസണിൽ സിഎസ്കെയുടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം.
ധോണിക്ക് നിയമലംഘനത്തിന് 1000 രൂപ പിഴ
