ഭര്‍ത്താവിന്റെ കാമുകിയില്‍ നിന്ന് 4 കോടി നഷ്ടപരിഹാരം തേടി ഭാര്യ ഹര്‍ജി അംഗീകരിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ഭർത്താവിന്റെ കാമുകിയില്‍ നിന്ന് നാല് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭാര്യയുടെ സിവില്‍ ഹർജി നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി.ഡല്‍ഹി സ്വദേശിനി നല്‍കിയ സിവില്‍ സ്യൂട്ട് ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. ഭർത്താവിനും കാമുകിക്കും സമൻസ് അയക്കാൻ ഉത്തരവിട്ടു. ഭർത്താവിന്റെ കരുതലിനും സ്നേഹത്തിനും തനിക്കാണ് അവകാശമെന്നും കാമുകിയുടെ അനാവശ്യ ഇടപെടലുകള്‍ കാരണം ദാമ്ബത്യത്തില്‍ വിള്ളല്‍ വീണുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ദാമ്ബത്യത്തില്‍ മനഃപൂർവം ദുരുദ്ദേശ്യത്തോടെ ഇടപ്പെട്ടതില്‍ ഭാര്യയ്ക്ക് ഭർത്താവിന്റെ കാമുകിക്കെതിരെ നിയമനടപടിക്ക് തടസമില്ലെന്നും കുടുംബം തകർക്കാനുള്ള കാമുകിയുടെ ഇടപെടലുകള്‍ക്കെതിരെ സിവില്‍ കോടതിയില്‍ ഹർജി നല്‍കാൻ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈവാഹിക ജീവിതത്തില്‍ ഇടപെടുന്ന മൂന്നാം കക്ഷിക്കെതിരെ കുടുംബ കോടതിയില്‍ കേസ് കൊടുക്കാൻ നിയമത്തില്‍ വ്യവസ്ഥയില്ലാത്തത് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *