അപകീർത്തി കേസ്; രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്റ്

റാഞ്ചി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചു. ജൂൺ 26ന് നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് ചൈബാസ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2018ൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി.

2018ൽ കർണാടക നിയമസഭതെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *