ദീപക്കിന്റെ ആത്മത്യയ്ക്ക് കാരണമായ സോഷ്യല്‍ മീഡിയ വിചാരണ കേസില്‍ പ്രതി ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ് നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.ഹർജി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷിംജിതയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ സംഭവമേ ചിത്രീകരിച്ച സ്വകാര്യ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അറിയാൻ ഷിംജിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.ഷിംജിതയുടെ ഫോണില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അങ്ങനെയെങ്കില്‍ ഇത് എഡിറ്റ് ചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. കസ്റ്റഡിയിലെടുത്ത ഷിംജിതയുടെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ് നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
