അഭിഭാഷകയെ ശല്യം ചെയ്ത കേസ്: പ്രതി ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വനിതാ അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസില്‍ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം സ്വദേശിയായ വിമല്‍ കുമാറിനെയാണ് വർക്കലയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുറിയില്‍ നിന്ന് ഏറെ നേരമായി പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ വിമല്‍ കുമാറിനെ മുറിക്കുള്ളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി 11ന് ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു വനിതാ അഭിഭാഷകയെ ശല്യം ചെയ്തതായി ഇയാള്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ സഹിതം യുവതി നല്‍കിയ പരാതിയെ തുടർന്ന് മംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *