വിപണിയിലുള്ള മറ്റ് ച്യവനപ്രാശ് ഉല്‍പ്പന്നങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ബാബാ രാംദേവ് അഭിനയിച്ച പതഞ്ജലിയുടെ പരസ്യം. ഡാബർ സമർപ്പിച്ച ഇടക്കാല ഇൻജക്ഷൻ അപേക്ഷ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ജൂലൈ 14 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് പരിഗണിക്കും.പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉപഭോക്തൃ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഡാബർ കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ നേരത്തെ സുപ്രീം കോടതി പതഞ്ജലിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കമ്ബനി ഒരു പതിവ് കുറ്റവാളിയാണെന്ന വാദമാണ് ഡാബര്‍ ഉന്നയിച്ചത്.ച്യവനപ്രാഷ് വിപണിയുടെ 60 ശതമാനത്തിലധികം വിഹിതമാണ് ഡാബറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുളളത്. 2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഡാബർ ഇന്ത്യയുടെ ലാഭം 8.35 ശതമാനം ഇടിഞ്ഞ് ₹ 312.73 കോടിയായി. കഴിഞ്ഞ സാമ്ബത്തിക വർഷം ഇതേ പാദത്തില്‍ കമ്ബനിയുടെ ലാഭം 341.22 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ വരുമാനത്തില്‍ ഡാബര്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മുന്‍ വർഷം ഇതേ കാലയളവില്‍ 2,814.64 കോടി രൂപയായിരുന്ന വരുമാനം 2,830.14 കോടി രൂപയായാണ് ഉയര്‍ന്നത്.
ച്യവൻപ്രാശിനെതിരെ പരസ്യം നല്‍കുന്നതില്‍ നിന്ന് ബാബാ രാംദേവിൻ്റെ പതഞ്ജലിയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
