മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് സുഹൃത്ത് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ മൊയ്തീന്‍ക്കുട്ടിയെ പൊലീസ് പിടികൂടി.രാവിലെ ഏഴുമണിക്കാണ് സംഭവം. കാട് വെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്കിടെ കടയരികില്‍ വിശ്രമിക്കുകയായിരുന്നു പ്രവീണ്‍. ഈ സമയമെത്തിയ മൊയ്തീന്‍ കുട്ടി കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്
