ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മുൻ കെസിഎ അധ്യക്ഷൻ ടി.സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുള്ളത്.കേസ് വിജിലൻസിന്‍റെ പരിധിയില്‍ വരുന്നതല്ല എന്ന ഉത്തരവായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇതിനെതിര ചില അഭിഭാഷകർ ഹരജി നല്‍കിയതിനെ തുടർന്നാണ് കെസിഎയ്ക്ക് തിരിച്ചടിയായികൊണ്ട് ഇന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി: വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
