ബാങ്കുകൾ മാനദണ്ഡം പാലിച്ചില്ലെന്ന് കോടതി; അനിൽ അംബാനിക്ക് വൻ ആശ്വാസം

മുംബൈ ∙ അനിൽ അംബാനിക്കും റിലയൻസ് കമ്യൂണിക്കേഷൻസിനും എതിരെ  3 പൊതുമേഖലാ ബാങ്കുകൾ ആരംഭിച്ച  എല്ലാ നടപടികളും ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്കുകൾ അടിസ്ഥാനമാക്കിയ ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി.ഓഡിറ്റ് റിപ്പോർട്ടിൽ നിശ്ചിത യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ഒപ്പുവച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ആർബിഐ ചട്ടപ്രകാരം ബാഹ്യ ഓഡിറ്റർമാർക്കു നിയമപരമായ യോഗ്യത ഉണ്ടായിരിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മിലിന്ദ് ജാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *