ആണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ 72-കാരന് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച്‌ അതിവേഗ പോക്സോ കോടതി

സ്കൂള്‍ വിദ്യാർഥികളായ ആണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടില്‍ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബല്‍ ശിക്ഷിച്ചത്.2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്കൂളിന്റെ പരിസരത്ത് പഴയ പോലീസ്‌സ്റ്റേഷന് സമീപം വ്യാപാരസ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാൻവരുന്ന ചില ആണ്‍കുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. നിരന്തരം ഇപ്രകാരംചെയ്യുന്ന ഇയാളെ ആണ്‍കുട്ടികള്‍ കൂട്ടത്തോടെയെത്തി ചോദ്യംചെയ്തു. ബഹളം കേട്ടെത്തിയ സമീപത്തെ വ്യാപാരിയുടെ നിർദേശാനുസരണമാണ് കുട്ടികള്‍ വിവരം സ്കൂളില്‍ അറിയിക്കുന്നത്.സ്കൂളധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്കമണി പോലീസ് കേസെടുത്തു. പിഴത്തുകയില്‍ 10,000 രൂപ ഇരയായ കുട്ടിക്ക് നല്‍കാൻ കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *