കോലി ആരാധകൻ രോഹിത് ആരാധകനെ പരിഹസിച്ചു; തര്‍ക്കം, പിന്നാലെ കൊലപാതകം, പ്രതിക്ക് ജീവപര്യന്തം

Oplus_16908288

ക്രിക്കറ്റ് താരാരാധനയെച്ചൊല്ലിയുണ്ടായ കൊലപാതകത്തില്‍ പ്രതിക്ക് തമിഴ്നാട്ടിലെ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.അരിയല്ലൂർ പൊയ്യൂർ ഗ്രാമത്തിലെ ധർമരാജിനെയാണ് (25) ശിക്ഷിച്ചത്.2022 ഒക്ടോബറിലാണ് സംഭവം നടന്നത്. രോഹിത് ശർമയുടെ ആരാധകനായ വിഘ്നേഷ്, വിരാട് കോലിയെ പിന്തുണച്ച ധർമരാജിനെ പരിഹസിക്കുകയായിരുന്നു. തർക്കം ഇതിനിടയില്‍ ധർമരാജ് കുപ്പിയും ക്രിക്കറ്റ് ബാറ്റുംകൊണ്ട് വിഘ്നേഷിന്റെ തലയില്‍ അടിച്ചു. ഗുരുതരമായി പരിക്കേറ്റ് വിഘ്നേഷ് മരിച്ചു. പോലീസ് ധർമരാജിനെ അറസ്റ്റുചെയ്തു. അരിയല്ലൂർ ജില്ലാ സെഷൻസ് കോടതി ധർമരാജിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി. തുടർന്ന് അരിയല്ലൂർ പ്രിൻസിപ്പല്‍ ജില്ലാജഡ്ജി മലർ വാലന്റീന ധർമരാജിന് ജീവപര്യന്തം തടവുശിക്ഷവിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *