പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ബസില്‍ വച്ച്‌ ലൈംഗിക അതിക്രമം കാണിച്ച കേസ് ; അധ്യപകനെ കോടതി വെറുതെ വിട്ടു

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയോട് ബസില്‍ വച്ച്‌ ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു.ബാലുശ്ശേരി കിനാലൂർ സ്വദേശിയും ഹൈസ്കൂള്‍ അധ്യാപകനുമായ ഷാനവാസിനെയാണ് കൊയിലാണ്ടി പ്രത്യേക പോക്സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2023 നവംമ്പറിലാണ് കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി ലൈംഗികാതിക്രമം കാണിച്ചെന്ന് ആരോപിച്ച്‌ പെണ്‍കുട്ടി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് താമരശ്ശേരി സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷൻ ഭാഗം എട്ട് സാക്ഷികളെ വിസ്തരിക്കുകയും തെളിവായി 16 രേഖകള്‍ കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി. ഫിലിപ്പ് കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *