മദ്രസയില്‍ പഠിക്കുകയായിരുന്ന 12 വയസ്സുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിനതടവ് വിധിച്ചു.മലപ്പുറം സ്വദേശിയായ നസീബിനെ (39) ആണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുല്‍ നബീലില്‍ പഠിക്കുന്ന കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിനിടെ അഞ്ചാറ് തവണ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോടതി കണ്ടെത്തി. ജഡ്ജി എം.ടി. ജലജാറാണി ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി.
12 വയസ്സുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 30 വര്‍ഷം കഠിനതടവ്
