പ്ലസ് വണ്‍ വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ച് മദ്യം നല്കി മയക്കി പീഡിപ്പിച്ച യുവാക്കള്‍ക്ക് 10 വർഷം കഠിനതടവും 15,000 പിഴയും.കേസില്‍ ആക്കുളം സ്വദേശികളായ ജിഷ്ണു കെ മോഹൻ (26), വിഷ്ണു ആർ (29) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.2024 വർഷം ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാർഥിനിയായ അതിജീവിതയെ അമ്പലത്തില്‍ വച്ചാണ് പ്രതികള്‍ പരിചയപ്പെട്ടത്. തുടർന്ന്, വിവാഹിതനായ ജിഷ്ണു തുടർന്നുള്ള പരിചയത്തില്‍ രണ്ട് കൂട്ടുകാരികളെയുള്‍പ്പടെ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.വിഷ്ണുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു. അതിന് ശേഷം ജിഷ്ണു അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികള്‍ വേറെ മുറിയിലായിരുന്നു. വിഷ്ണുവും ഇതില്‍ ഒരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവദിവസം വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും ഉണ്ടായത്തിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു. തുടർന്നാണ് കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.ഇതിന് മുമ്പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്കാൻ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. വിചാരണയില്‍ കുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർഎസ് വിജയ് മോഹൻ, അഡ്വ. ബിന്ദു എന്നിവർ ഹാജരായി.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ച് മദ്യം നല്കി മയക്കി പീഡിപ്പിച്ചു; യുവാക്കള്‍ക്ക് 10 വര്‍ഷം കഠിനതടവ്
