കോടതി നടപടികള്‍ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും; ഒക്ടോബര്‍ 6 മുതല്‍ പ്രാബല്യത്തില്‍

Oplus_16908288

കോടതി നടപടികള്‍ അറിയിക്കാൻ വാട്സാപ്പ് സേവനം ആരംഭിക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതല്‍ ഈ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും.കോടതിയുടെ കേസ് മാനേജ്‌മെൻ്റിൻ്റെ ഭാഗമായിട്ടാണ് വാട്സാപ്പ് ഉപയോഗിക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് പുറത്തിറക്കി. ഇ-ഫയലിംഗ് ഹർജികള്‍, ലിസ്റ്റിംഗ് വിശദാംശങ്ങള്‍, കോടതി നടപടിക്രമങ്ങള്‍, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ വാട്സാപ്പ് വഴി അഭിഭാഷകർക്കും കക്ഷികള്‍ക്കും ലഭ്യമാക്കും.എന്നാല്‍, ഈ വാട്സാപ്പ് സേവനം ഒരു അധിക സൗകര്യം മാത്രമായിരിക്കും. സമൻസുകള്‍, അറിയിപ്പുകള്‍ തുടങ്ങിയ ഔദ്യോഗിക വിവരങ്ങള്‍ക്ക് ഇത് പകരമാവില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി സന്ദേശങ്ങള്‍ കൈമാറുന്നതിലെ കാലതാമസവും അപാകതകളും ഒഴിവാക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, തട്ടിപ്പുകള്‍ ഒഴിവാക്കാൻ, വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക വെബ് പോർട്ടലില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *