എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ല്‍ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കണ്ണൂർ പേരാവൂർ സ്വദേശി ജെയിംസ് വർഗീസിനെ ശിക്ഷിച്ചത്.
കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി സ്പെഷല്‍ ജഡ്ജ് കെ. കൃഷ്ണകുമാറാണ് വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചത്. കണ്ണൂർ പേരാവൂർ തൊണ്ടി വയലാമണ്ണില്‍ ജെയിംസ് വർഗീസിനെയാണ് 14 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും സ്പെഷല്‍ ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
354-ാം വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും 354 (എ 1ഐ) വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും പോക്സോ കേസില്‍ എട്ട് വർഷം തടവും ശിക്ഷ വിധിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയില്‍ 2021- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വാടക വീട്ടില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്ന പ്രതി ഒപ്പം ജോലി ചെയ്തയാളുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.8 വയസ്സുകാരിയാണ് പീഡനത്തിരയായത്
