ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ രജനികാന്ത് ചിത്രമാണ് കൂലി. ചിത്രത്തിന്റെ വിജയപ്രദര്‍ശനത്തിനിടയില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.തമിഴില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെ വെച്ച് നോക്കുമ്ബോള്‍ കൂലിയില്‍ വയലന്‍സ് രംഗങ്ങള്‍ കുറവാണെന്നും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമാണ് നിര്‍മാതാക്കളുടെ ആവശ്യം. എ സര്‍ട്ടിഫിക്കറ്റ് ആയതു കൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികള്‍ക്ക് ചിത്രം കാണാനുളള അവസരം നിഷേധിക്കപ്പെടുന്നു.’ കെജിഎഫ്’, ‘ ബിസ്റ്റ്’ തുടങ്ങിയ ചിത്രങ്ങളുടെ അതേ ആക്ഷന്‍ സ്വീകന്‍സുകളാണ് കൂലിയും ഉളളത്, എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കിയത് യു/എ സര്‍ട്ടിഫിക്കറ്റ് ആണെന്നും നിര്‍മാതാക്കള്‍ ചൂണ്ടികാണിക്കുന്നു. ഹര്‍ജി ഇന്ന് ജസ്റ്റിസ് തമിഴ് സെല്‍വി പരിഗണിക്കും.രജനികാന്തിന് പുറമേ ആമിര്‍ഖാന്‍, നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതിഹാസന്‍, സത്യരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം.
‘ കൂലി’ യുടെ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നിര്‍മാതാക്കള്‍
