39 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ: പെൺകുട്ടിക്കുണ്ടായ ബുദ്ധിമുട്ട് ഓർമിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നീണ്ട 39 വർഷത്തിനൊ‌ടുവിൽ പീഡന കേസിൽ പ്രതിയെ ശിക്ഷിച്ച് സുപ്രീംകോടതി. കേസിൽ വിധി വരാൻ ഇത്രമാത്രം സമയമെടുത്തതിന് പെൺകുട്ടിയോടും കുടുംബത്തോടും സുപ്രീംകോടതി അനുകമ്പ പ്രകടിപ്പിച്ചു.വലിയ വിഷമകരം തന്നെ. മൂന്നര പതിറ്റാണ്ട് കാലം കേസ് നീണ്ടുപോയത് തികച്ചും സങ്കടകരമാണ്. ജസ്റ്റിസ് നാഥ്, ജസ്റ്റിസ്‌ സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2013 ൽ, പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള രാജസ്ഥാൻ കോടതി വിധി തള്ളിക്കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.21-ാം വയസിൽ 1986 ലാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചത്. തൊട്ടടുത്ത വർഷം തന്നെ പ്രതിയെ ഏഴ് വർഷം തടവിന് വിചാരണകോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന്‌ പോലും ശക്തമായ തെളിവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കേസ് തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *