കൊച്ചി: നിരവധി പ്രമാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായെത്തി കേരളക്കരയെ ഞെട്ടിച്ച പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ആളൂരിൻ്റെ യഥാർത്ഥ പേര് ബിജു ആൻ്റണി എന്നാണ്. പെരുമ്പാവൂർ ജിഷ വധക്കേസ്, ഇളന്തൂർ നരബലിക്കേസ്, കൂടത്തായി കേസ്, ട്രെയിനിൽ യാത്ര ചെയ്യവെ കൊല്ലപ്പെട്ട സൌമ്യയുടെ കേസ്, ഡോ. വന്ദന ദാസ് കൊലക്കേസ് എന്നിവയിൽ പ്രതികൾക്കായി ശക്തിയുക്തം വാദിച്ച് കുപ്രസിദ്ധി നേടിയ അഭിഭാഷകനാണ് അദ്ദേഹം.
വിവാദ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ അന്തരിച്ചു
