ന്യൂഡൽഹി: ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയാത്ത മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.അദ്ദേഹം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയയത്. അദ്ദേഹം നടത്തിയ ഓൺലൈൻ ക്ഷമാപണത്തേയും കോടതി വിമർശിച്ചു.ഇങ്ങനെ ക്ഷമാപണം നടത്തുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ മനുഷ്യൻ നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് നമ്മെ കൂടുതൽ സംശയാലുക്കളാക്കുന്നതാണ് ആ ഓൺലൈൻ ക്ഷമാപണം”- ഷായുടെ അഭിഭാഷകനോട് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് ഷായ്ക്കുവേണ്ടി ഹാജരായത്.
കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിൽ പരസ്യമായി മാപ്പ് പറയാത്ത ബിജെപി മന്ത്രിക്കെതിരെ സുപ്രീംകോടതി
