നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച് ഛത്തീസ്​ഗഡ് ഹൈക്കോടതി. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് അവരുടെ മൗലികാവകാശങ്ങൾക്കും അന്തസ്സിനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ നിരീക്ഷണം. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പരാതിക്കാരൻ ഹർജി സമർപ്പിച്ചത്. ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *