മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണം, ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിഎംആർഎല്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഹമ്മദ് മുസ്താഖിന്റ ബെഞ്ച് ആണ് സിഎംആര്‍എല്‍ മാസപടി കേസ് ഇന്ന് ഹൈക്കോടതിയില്‍ പരിഗണിക്കുക.നേരത്തെ സിഎംആര്‍എല്‍ മാസപടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *