സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണം; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സിഎംആർഎൽ -എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എംഎൽഎ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയത്തിന് കോടതിയെ വേദിയാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ MLA സജീവമായി ഇടപെട്ടു എന്നാൽ എല്ലാകാര്യത്തിലും ഇത്തരം ഇടപെടലിന് ശ്രമിക്കരുതെന്ന് സുപ്രിംകോടതി പറഞ്ഞു.ഇടപാടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് മാത്യു കുഴൽനാടൻ ഹരജിയിൽ സൂചിപ്പിച്ചിരുന്നു. വീണക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന്റെ പേരിൽ ഒന്നേമുക്കാൽ കോടിയോളം രൂപ ലഭിച്ചുവെന്നതായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിൻ്റെ കണ്ടെത്തൽ.മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം ആദ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയെങ്കിലും സമാനമായ നിലപാട് തന്നെയായിരുന്നു കേരള ഹൈക്കോടതിയും സ്വീകരിച്ചത്. നാളെ കേസ് സുപ്രിംകോടതി പരി ഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *