സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) തസ്തികകളിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടാന്‍ സുപ്രീം കോടതി ഹൈക്കോടതികളോട് നിര്‍ദ്ദേശിച്ചു. ചില സംസ്ഥാനങ്ങളിലെ നിയമന പ്രക്രിയ ആരംഭിച്ചതായി അറിയിച്ചതിനെ തുടര്‍ന്നാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ട്രി ലെവല്‍ ജുഡീഷ്യല്‍ സര്‍വീസ് തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിബന്ധന പുനഃസ്ഥാപിച്ച 2025 മെയ് 20 ലെ സുപ്രീം കോടതിയുടെ വിധിന്യായത്തിന്‍മേലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. പുനഃപരിശോധനാ ഹര്‍ജികള്‍ അടുത്ത ആഴ്ച ബെഞ്ച് പരിഗണിക്കും. പ്രാക്ടീസ് വേണമെന്ന നിബന്ധന സ്‌റ്റേ ചെയ്യണമെന്ന മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ബെഞ്ച് നിരസിച്ചു. സ്ത്രീകള്‍ക്കും ദിവ്യാംഗര്‍ക്കും പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *