ചോറ്റാനിക്കര ക്ഷേത്ര നടത്തിപ്പ് വീഴ്ച : പരാതി സ്വമേധയാ ഹർജിയായി സ്വീകരിച്ച്‌ ഹൈകോടതി

Oplus_16908288

ചോറ്റാനിക്കര ക്ഷേത്രനടത്തിപ്പിലെ വീഴ്ച സംബന്ധിച്ച പരാതി സ്വമേധയാ ഹരജിയായി സ്വീകരിച്ച്‌ ഹൈകോടതി. ക്ഷേത്രം അലങ്കോലപ്പെട്ട അവസ്ഥയിലാണെന്നും അടുക്കളയടക്കമുള്ള മേഖലകള്‍ വൃത്തിഹീനമാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും ചൂണ്ടിക്കാട്ടി തമ്ബി തിലകൻ എന്നയാള്‍ അയച്ച പരാതിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സ്വമേധയാ ഹരജിയായി പരിഗണിച്ചത്.ജീവനക്കാരുടെ മോശം പെരുമാറ്റവും സാമ്ബത്തിക ഇടപാടുകളിലെ ക്രമക്കേടും പൂജകളിലെ വീഴ്ചയുമടക്കം പരാതിയിലുണ്ട്. വിഷയത്തില്‍ കോടതി കൊച്ചിൻ ദേവസ്വം ബോർഡ്, ചോറ്റാനിക്കര ദേവസ്വം തുടങ്ങിയവയുടെ വിശദീകരണംതേടി.പരാതിക്കൊപ്പം ലഭിച്ച ചിത്രങ്ങളില്‍നിന്ന് ക്ഷേത്ര പരിസരം വൃത്തിഹീനമാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കൊടിമരത്തിനടക്കം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നടത്തിപ്പ് കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയുണ്ടാകുന്നില്ല. വിജിലൻസ് വിങ്ങിന്റെ മേല്‍നോട്ടമില്ലായ്മയും പ്രശ്നമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ സ്വീകരിക്കാനാവുന്ന നടപടികള്‍ അറിയിക്കാനാണ് ദേവസ്വത്തിനും ബോർഡിനും നിർദേശം നല്‍കിയത്. സെപ്റ്റംബർ ഒമ്ബതിന് ഹരജി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *