10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം

പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ഉപയോഗിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. കുട്ടികളിൽ സാമ്പത്തിക അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 2025 ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. 10 വയസ്സിന് മുകളിലുള്ളവർ കുട്ടികൾക്ക് സ്വന്തം പേരിൽ സേവിംഗ്സ് അക്കൗണ്ടുകളോ സ്ഥിര നിക്ഷേപ അക്കൗണ്ടുകളോ തുറക്കാനും അവ സ്വതന്ത്രമായി ഉപയോഗിക്കാനും സാധിക്കും. 10 വയസ്സിൽ താഴെയുള്ളവർക്ക് അക്കൗണ്ടുകൾ പഴയതുപോലെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ കൂടെ സംയുക്തമായി മാത്രമേ തുറക്കാൻ കഴിയൂ. അക്കൗണ്ട് തുറക്കാൻ കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ കെവൈസി രേഖകൾ ആവശ്യമാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമല്ല. എന്നാൽ, ബാങ്കുകൾക്ക് അവരുടെ നയമനുസരിച്ച് എടിഎം കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *